റുബിക്സ് ക്യൂബുകൾ എന്നും വിസ്മയമാണ്. അത് സോൾവ് ചെയ്യുന്നത് അത്ര നിസാര കാര്യമല്ല എന്നതാണ് അതിന് കാരണം. എന്നാൽ ഖുർആൻ പാരായണത്തോടൊപ്പം 8 റുബിക്സ് ക്യൂബകൾ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം നേടി ഒരു എട്ടുവയസുകാരൻ ഉണ്ട് കൊച്ചിയിൽ.13 മിനിറ്റ് 19 സെക്കന്റുകൾ കൊണ്ടാണ് നഹ്യാൻ അൻവർ എന്ന മിടുക്കൻ ഈ നേട്ടം സ്വന്തമാക്കിയത്
ഫോണിൻ്റ ഉപയോഗം കുറയ്ക്കാൻ ഉമ്മ ഹസ്ന , നഹ്യാന് റുബിക്സ് ക്യൂബ് വാങ്ങി നൽകിയത്. വൈകുന്നേരങ്ങളിൽ ഖുർആൻ പാരായണം ചെയ്യുന്നതിനൊപ്പം നഹ്യാൻ ക്യൂബും ഒപ്പം കൂട്ടി.
13മിനിറ്റ് 19 സെക്കന്റുകൾ കൊണ്ട് 8 റുബിക്സ് ക്യൂബകൾ സോൾവ് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് ഈ മൂന്നാം ക്ലാസുകാരൻ സ്വന്തമാക്കിയത് ഇങ്ങനെയാണ്.
കൊച്ചി കലൂർ സ്വദേശികളായ പോസ്റ്റൽ അസ്സിസ്റ്റന്റ് ജീവനക്കാരി ഹസ്‌നയുടെയും പ്രവാസി അൻവർ ഷയുടെയും മൂത്തമകനാണ് നഹ്യാൻ. അവധിക്കാലങ്ങളിൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം .