കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടിത്തം. വൈകിട്ട് 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം. ബസ് സ്റ്റാന്‍ഡിനടുത്തായുള്ള വിവിധ കടകള്‍ക്കാണ് തീപിടിച്ചത്.മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം.അൻപതോളം കടകൾ കത്തിയതായാണ് റിപ്പോർട്ട്.
ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അഗ്‌നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.