Share this Article
News Malayalam 24x7
മുപ്ലി വണ്ടിന്റെ ശല്യം രൂക്ഷം; പൊറുതിമുട്ടി പയ്യാക്കരയിലെ കുടുംബങ്ങള്‍
latest news from Puthukkad

മൂന്ന് വര്‍ഷമായി വേനല്‍ മഴയ്ക്ക് ശേഷം മുപ്ലി വണ്ടിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തൃശ്ശൂർ പുതുക്കാട്  പയ്യാക്കരയിലെ ഏതാനും കുടുംബങ്ങള്‍. ഓടിട്ട വീടുകളിലാണ് മുപ്ലി വണ്ട് ശല്യം രൂക്ഷമായിരിക്കുന്നത്.

നവംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് മുപ്ലി വണ്ടിന്റെ  ശല്യം രൂക്ഷമാകുന്നത്.  ദിവസം  10 തവണയെങ്കിലും വീട് ശുചീകരിക്കേണ്ട സ്ഥിതിയാണെന്നും വീട്ടുകാരി മാടശ്ശേരി ചേരാനല്ലൂക്കാരന്‍ റോസിലി പറയുന്നു..

ഓട് മേഞ്ഞ വീട്  ആയത് കൊണ്ട് തന്നെ ചുറ്റുപ്പാടുള്ള മറ്റ് വീടുകളെ അപേക്ഷിച്ച് റോസിലിയുടെ വീട്ടിലാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. ഈ സമയങ്ങളില്‍ ഭക്ഷണം പാകം ചെയ്യാനോ ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയിലാണ്.

ഇതിനെതിരെ മരുന്ന് തെളിച്ചെങ്കിലും മരുന്നിന്റെ തീവ്രത കുറയുന്നതോടെ വീണ്ടും പഴേ പടി നിറയുന്ന അവസ്ഥയാണ്. തുടര്‍ച്ചയായി മരുന്ന് അടിക്കുന്ന മുറയ്ക്ക് മൂന്നാല് ദിവസത്തേക്ക് വണ്ട്  ശല്യം ഇല്ലാതാകുമെങ്കിലും മഴയ്ക്കു ശേഷമുള്ള വെയിലില്‍ മുപ്ലി വണ്ട് വീണ്ടും നിറയുന്ന സ്ഥിതിയാണ്. 

പ്രാണി വീഴുന്നത് മൂലം ആളുകള്‍ക്ക് അലര്‍ജി, തുമ്മല്‍, ശ്വാസംമുട്ട്, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ റോസിലിയും സഹോദരനും അയല്‍പക്കത്തുള്ള ബന്ധുവീട്ടിലാണ് അഭയം തേടുന്നത്. മുപ്ലി വണ്ട് ശല്യത്തില്‍ ശാസ്ത്രീയമായി രക്ഷ നേടാന്‍ അധികൃതര്‍ കനിയണമെന്നാണ് ഇവിടത്തുകാരുടെ  ആവശ്യം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories