Share this Article
KERALAVISION TELEVISION AWARDS 2025
കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളി മരിച്ചു
വെബ് ടീം
posted on 14-04-2024
1 min read
worker died while cleaning the well

പാലക്കാട്: തേങ്കുറിശിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട കുഴൽമന്ദം പെരുംകുന്നം തെക്കേക്കര സ്വദേശി സുരേഷ് (37) മരിച്ചു. പൊതുകിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരാണ് കിണറിനുള്ളിൽ ഇറങ്ങിയത്.

മുകളിൽ നിന്നും ചെറിയ തോതിൽ മണ്ണ് ഇടിയാൻ തുടങ്ങിയപ്പാേൾ അവരെ രക്ഷപ്പെടുത്തി. അതിനിടെ മുകളിൽ നിന്ന സുരേഷ് മണ്ണിടിഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു. പാറക്കല്ലുകളടക്കം തൊഴിലാളികളുടെ ദേഹത്ത് വീണിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories