Share this Article
News Malayalam 24x7
ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
വെബ് ടീം
posted on 14-03-2026
1 min read
SC SABARIMALA

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  സത്യവാങ്മൂലം സമർപ്പിച്ചു. മുൻ സത്യവാങ്മൂലം ആവർത്തിച്ചതായാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ തീരുമാനം മതപണ്ഡിതരുടെ ആയിരിക്കുന്നതാണ് ഉചിതമെന്നാണ് സത്യവാങ്മൂലം.വിഷയം പഠിക്കാൻ സമിതി വേണം.

സ്ത്രീ പ്രവേശനം ഗുരുതര മനുഷ്യാവകാശ ലംഘനമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതി ഉന്നയിച്ചിട്ടുള്ള ഏഴ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സര്‍ക്കാര്‍ എഴുതി നല്‍കിയിരിക്കുന്നത്.മതാചാരം പുറത്തുള്ളവര്‍ക്ക് പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 17 പേജുള്ള സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മതപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.2008 ൽ വി എസ്അ ച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു നൽകിയ സത്യവാങ്മൂലത്തിലും ഈ നിർദേശം ഉണ്ടായിരുന്നു.അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പിന്റെ നിർദേശപ്രകാരമാണ് ഡൽഹിയിൽ സർക്കാർ അഭിഭാഷകർ മറുപടി വാദം തയാറാക്കിയത്. സർക്കാർ സ്റ്റാൻഡിങ് കോൺസൽ നിഷെരാജൻ ഷോങ്കർ വാദം കോടതിയിൽ സമർപ്പിച്ചു. എജിയും സർക്കാർ അഭിഭാഷകരും മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയുമായി ചർച്ച നടത്തി. സർക്കാരിനായി സുപ്രീംകോടതിയിൽ ഹാജരായത് ജയദീപ് ഗുപ്തയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories