ഡൽഹി നിസാമുദ്ദീനിൽ ഹുമയൂണിന്റെ ശവകുടീരത്തിനു സമീപമുള്ള ദർഗയുടെ മേൽക്കൂര തകർന്നുവീണ് 5 പേർ മരിച്ചു. ഷരീഫ് പട്ടേ ഷാ ദർഗയുടെ മേൽക്കൂരയാണ് തകർന്നത്.ദർഗയിലെ ഇമാം ഉൾപ്പെടെ ഇരുപതോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പത്തോളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.