Share this Article
News Malayalam 24x7
ചികിത്സയ്ക്കായി രാഹുല്‍ കോട്ടയ്ക്കലില്‍
വെബ് ടീം
posted on 21-07-2023
1 min read
rahul in kottaykkal

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പ്രവേശിപ്പിച്ചു. 7 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്കായാണ് രാഹുല്‍ കോട്ടയ്ക്കലില്‍ എത്തിയത്. 12 മണിയോടെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. സഹോദരി പ്രിയങ്കയും കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു

ഭാരത് ജോഡോ പദയാത്രക്ക് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വിദഗ്ധ ചികിത്സയും  ഏഴുദിവസത്തെ വിശ്രമവുമാണ് ലക്ഷ്യമെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം എറണാകുളത്തായിരുന്നു വിശ്രമം. ഇന്ന് രാവിലെ ഒന്‍പതുമണിയോടെ എറണാകുളത്ത് നിന്ന് യാത്ര തിരിച്ച  അദ്ദേഹം 12 മണിക്ക് കോട്ടയ്ക്കലില്‍ എത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories