Share this Article
News Malayalam 24x7
കനത്ത മഴ പെയ്യും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്
വെബ് ടീം
posted on 15-10-2025
1 min read
rain alert

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ സാധ്യത തുടരും. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്  പ്രഖ്യാപിച്ചു .  കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നാളെ 7 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നല്കിയിട്ടുണ്ട്.

വൈകുന്നേരങ്ങളിൽ മഴയ്ക്കൊപ്പം  കനത്ത മിന്നലുമുണ്ടാകും.കള്ളക്കടൽ പ്രതിഭാസത്തിന്റെ  ഭാഗമായി ഇന്ന് രാത്രി പതിനൊന്നര വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ 18 വരെ മത്സ്യ ബന്ധനം വിലക്കി. ഇന്നലെ കനത്തതിരയിൽപ്പെട്ട് വെള്ളത്തിൽ നിന്ന് തെറിച്ചു വീണപെരുമാതുറ സ്വദേശി ഷഹാനു വേണ്ടി തെരച്ചിൽ തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories