Share this Article
KERALAVISION TELEVISION AWARDS 2025
ഹിസ്ബുല്ലയുടെ വന്‍ പണശേഖരം കണ്ടെത്തിയെന്ന് ഇസ്രയേല്‍
srael says it has found a huge cache of money belonging to Hezbollah

ഹിസ്ബുള്ളയുടെ വന്‍ പണ ശേഖരം കണ്ടെത്തിയയെന്ന് ഇസ്രയേല്‍.ബെയ്‌റൂട്ടിലെ അല്‍ സഹല്‍ ആശ്രുപത്രിക്കടിലെ ബങ്കറിലാണ് പണം കണ്ടെത്തിയതെന്നും ഇവിടെ ആക്രമണം ഒഴിവാക്കിയെന്നും സൈനിക വക്താവ് അറിയിച്ചു. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ള

ഒളിപ്പിച്ച പണമാണിതെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. കണ്ടെത്തിയ പണം 50 ബില്യണ്‍ ഡോളര്‍ വരുമെന്നും ഹിസ്ബുള്ള ഈ പണം ആയുധങ്ങള്‍ വാങ്ങാനും ഭീകരപ്രവര്‍ത്തനത്തിനുമാണ് ഉപയോഗിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും സൈനിക വക്താവ് പറഞ്ഞു.അതേസമയം പണം കണ്ടെത്തിയെന്ന ഇസ്രയേലിന്റെ വാദം ഹിസ്ബുള്ള നിഷേധിച്ചു. ആശുപത്രി ലബനന്‍ സൈന്യത്തിന് പരിശോധിക്കാമെന്നും ഹിസ്ബുള്ള വ്യക്തമാക്കി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories