Share this Article
News Malayalam 24x7
6 വയസുകാരന്റെ ചെവി കടിച്ചെടുത്ത് വളർത്തുനായ; ഉടമ അറസ്റ്റില്‍, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
വെബ് ടീം
10 hours 40 Minutes Ago
1 min read
PITBULL

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ ആറുവയസുകാരനു നേരെ വളര്‍ത്തുനായയുടെ ക്രൂരമായ ആക്രമണം. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായ കുട്ടിയുടെ ചെവി കടിച്ചെടുത്തു. ഞായറാഴ്ച വൈകിട്ട് കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. നായയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേക്ക് കുട്ടിയുടെ നേര്‍ക്ക് നായ ചാടിവീഴുകയായിരുന്നെന്നാണ് വിവരം.നായ്‌ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ നായയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയുടെ കാലിൽപിടിച്ച് വലിച്ച് മാറ്റുകയായിരുന്നു. എന്നാൽ ഇതിനൊപ്പം നായ കുട്ടിയുടെ ചെവിയും കടിച്ചെടുത്തു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് നായയുടെ ഉടമയായ രാജേഷ് പാലിനെ (50) അറസ്റ്റ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories