Share this Article
News Malayalam 24x7
'എന്ത് സർക്കാരാണിത്', സിപിഐയെ ഇരുട്ടിൽ നിർത്തി തീരുമാനമെടുക്കാനാകില്ല, മന്ത്രിസഭ അറിയാതെ തീരുമാനിച്ചു, RSS സിലബസ് പാടില്ല, തിങ്കളാഴ്ച തീരുമാനമെന്നും ബിനോയ് വിശ്വം
വെബ് ടീം
posted on 24-10-2025
1 min read
binoy viswam

തിരുവനന്തപുരം: പിഎം ശ്രീയിൽ എല്‍ഡിഎഫ് തീരുമാനം ആരോടും ചര്‍ച്ച ചെയ്യാതെയാണെന്നും  സിപിഐയെ ഇരുട്ടിൽ നിര്‍ത്തി തീരുമാനമെടുക്കാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതല്ല എല്‍ഡിഎഫിന്‍റെ ശൈലി. ഇതാകരുത് എല്‍ഡിഎഫിന്‍റെ ശൈലി. മുന്നണി മര്യാദയുടെ ലംഘനമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു. മന്ത്രിസഭയിൽ ചർച്ച ഉണ്ടായില്ല. ഇത് എല്‍ഡിഎഫിൽ നിന്ന് പ്രതീക്ഷിക്കാത്തതാണ്. സിപിഐയെ ഇരുട്ടിൽ നിര്‍ത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിന്‍റെ വഴിയല്ല, തിരുത്തപ്പെടണമെന്നും വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മന്ത്രിയെ വിശ്വാസത്തിലെടുക്കുന്നു. NEPയിൽ മഹാത്മാഗാന്ധി മരിച്ചുവെന്നാണ് പഠിപ്പിക്കുന്നത്.RSS സിലബസ് പാടില്ല; കരിക്കുലത്തിൽ വിട്ടുവീഴ്ചയിലെന്നും ബിനോയ് വിശ്വം പറഞ്ഞു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories