Share this Article
News Malayalam 24x7
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകം തന്നെയെന്ന് പിതാവ്
Balabhaskar death mystery, father claims murder, Kerala news



വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകം തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല എന്നും മാധ്യമങ്ങളോട് പറഞ്ഞു. സിബിഐയും സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു.   

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകം തന്നെയെന്ന് ആവർത്തിക്കുകയാണ്  അച്ഛൻ ഉണ്ണി. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ച കേസിൽ അറസ്റ്റിലായിരുന്നു. അർജ്ജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം ഇതോടെ ശക്തമായെന്നും മകന്റേത് കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു. 

സിബിഐയും സ്വർണക്കടത്ത് മാഫിയയുടെ സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു.   

അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് കുടുംബം അറിയുന്നത് എന്നും ഉണ്ണി വ്യക്തമാക്കി. അർജുന് പുറമെ വിഷ്ണു, തമ്പി എന്നിവർക്കും കൊലപാതകത്തിൽ പങ്കുള്ളതായി ബാലഭാസ്കറിന്റെ പിതാവ് ആരോപിച്ചു. സിബിഐ അന്വേഷണത്തിൽ മരണം അപകടം മൂലമെന്ന് ആണ് പറയുന്നതെന്നും ആ കണ്ടെത്തലിൽ തൃപ്തിയില്ലെന്നും പറഞ്ഞു. മകന്റെ മരണത്തിലെ നിഗൂഢതകൾ പുറത്ത് വരുമെന്നും വ്യക്തമാക്കി. അതുവരെ നിയമപോരാട്ടം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories