Share this Article
News Malayalam 24x7
'വനനിയമ ഭേദഗതി നടപ്പിലാക്കില്ല' മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ജോസ് കെ മാണി എം.പി
വെബ് ടീം
posted on 23-12-2024
1 min read
cm jose k mani

തിരുവനന്തപുരം: വനനിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ജോസ് കെ മാണി എം.പി. നിലവിലെ ഭേദഗതി ജന വിരുദ്ധവും കർഷക വിരുദ്ധവുമാണ്. ആശങ്കകൾ മുഖ്യമന്ത്രിയുമായി പങ്ക് വെച്ചെന്നും, ഗൗരവമായി പരിശോധിക്കാമെന്ന് അദേഹം ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ജോസ് കെ. മാണി പറഞ്ഞു.

ഭേദഗതിയിലെ വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാം എന്ന പുതിയ വ്യവസ്ഥയാണ് ഏറ്റവും ഗുരുതരം. ഇത് അധികാര ദുരുപയോഗത്തിന് വഴി വെക്കും. റിസർവ്വ് ഫോറസ്റ്റ് അല്ലാത്ത മേഖലയിൽ കൂടി നിയമം വ്യാപിപ്പിക്കുന്നത് പ്രശ്‌നം ഉണ്ടാക്കും മാങ്കുളം പോലെ തർക്കം നിലനിൽക്കുന്ന പ്രദേശങ്ങൾ ഉണ്ട്. ഇവിടെ നിയമം നടപ്പാക്കുന്നത് ജനവിരുദ്ധമാണ്.

മന്ത്രിസഭയില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുപറയാനാവില്ലെന്നും വനംമന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാമെന്നും മന്ത്രി എ.കെ.ശശീന്ദ്രനു മറുപടിയായി ജോസ് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories