Share this Article
Union Budget
ഇസ്രയേലിലെ ജെറുസലേമില്‍ ആളിപ്പടര്‍ന്ന കാട്ടുതീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
Large Wildfire Spreading Near Jerusalem; Control Efforts Ongoing

ഇസ്രയേലിലെ ജെറുസലേമില്‍ ആളിപ്പടര്‍ന്ന കാട്ടുതീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പ്രദേശത്ത് നിന്ന് 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ കാട്ടുതീയാണ് ജെറുസലേമിലെ പ്രാന്തപ്രദേശങ്ങളില്‍ ഇപ്പോള്‍ പടര്‍ന്ന് പിടിക്കുന്നത്. ഏകദേശം മൂവായിരം ഏക്കര്‍ ഭൂമിയാണ് നിലവില്‍ കത്തിനശിച്ചത്. പ്രാദേശിക അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ദേശീയ  അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories