Share this Article
News Malayalam 24x7
കിഫ്ബി മസാല ബോണ്ട് കേസ്; ഇഡി സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചു
Kifbi Masala Bond Case; Thomas Isaac approached the High Court questioning the ED summons

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി അയച്ച സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഏഴാം തവണയാണ് ഇഡി ഐസക്കിന് സമന്‍സ് അയച്ചത്. ഇഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസക്ക് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും. മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിനെതിരെ തോമസ് ഐസക്ക് നല്‍കിയ പ്രധാന ഹര്‍ജി പരിഗണിക്കുന്നത് മെയ് 22ലേയ്ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി മാറ്റിയിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories