Share this Article
News Malayalam 24x7
നടൻ ബൈജുവിനെതിരെ കേസെടുത്ത് പൊലീസ്
biju

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടൻ ബൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു.

വൈദ്യപരിശോധനയ്ക്ക് ബൈജു തയ്യാറായില്ല, ബൈജുവിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നെന്ന് ഡോക്ടർമാർ പൊലീസിന് റിപ്പോർട്ട് നൽകി. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു..

ഇന്നലെ രാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. കവടിയാറിൽ നിന്നും വെള്ളയമ്പലം വഴി ആൾട്ടറ ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ബൈജുവിന്റെ കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

സ്കൂട്ടർ യാത്രികന് കാര്യമായ പരിക്കുകളില്ല. ബൈജുവിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ കൊടുക്കാൻ നടൻ തയ്യാറായില്ല.

തുടർന്ന് ബൈജുവിന് മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടർ പോലീസിന് റിപ്പോർട്ട് നൽകി.

അമിത വേഗതയിൽ കാർ ഓടിച്ചുവെന്ന കുറ്റത്തിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശേഷം ജാമ്യത്തിൽ വിട്ടയച്ചു..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories