Share this Article
News Malayalam 24x7
കുമാരനല്ലൂരിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു; വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾ വൈകിയോടുന്നു
വെബ് ടീം
6 hours 26 Minutes Ago
1 min read
TRAIN

കോട്ടയം: കുമാരനല്ലൂരിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു. ശനി രാത്രി 8 മണിയോടെയാണ് സംഭവം. എറണാകുളം–കൊല്ലം മെമു ട്രെയിൻ ആണ് ഇടിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

അപകടത്തെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾ വൈകി. 40 മിനിറ്റ് വൈകിയാണ് വന്ദേഭാരത് കോട്ടയം സ്റ്റേഷനിലെത്തിയത്. പാലരുവി എക്സ്പ്രസ് (16297) ഒരു മണിക്കൂർ വൈകിയോടുകയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories