 
                                 
                        നോബേല്‍ പുരസ്‌കാര പ്രഖ്യാപനം ഇന്ന് ആരംഭിക്കും. വൈദ്യശാസ്ത്രത്തിനുള്ള നൊബേലാണ് ഇന്ന് പ്രഖ്യാപിക്കുക. വ്യവസായിയും ശാസ്ത്രജ്ഞനുമായ ആല്‍ഫ്രഡ് നൊബേലിന്റെ പേരില്‍ 1901 ല്‍ റോയല്‍ സ്വീഡിഷ് അക്കാഡമി തുടക്കമിട്ട പുരസ്‌കാരം ഇതുവരെ 1012 വ്യക്തികള്‍ക്കും 28 സംഘടനകള്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് തവണ പുരസ്‌കാരം നേടിയവരുമുണ്ട്. വാലെന്‍സ്ബര്‍ഗ്‌സാലന്‍ കരോലിനാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നോബല്‍ അസംബ്ലി ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിയോടെ പുരസ്‌കാരം പ്രഖ്യാപിക്കും. 13 ഒക്ടോബര്‍ വരെ പല വിഭാഗങ്ങളിലെ നൊബേല്‍ ജേതാക്കളെയും പ്രഖ്യാപിക്കും.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    