Share this Article
KERALAVISION TELEVISION AWARDS 2025
സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു
 Balachandran Vadakkedath

സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു. 69 വയസ്സായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു.  തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പ്രഭാഷകൻ, രാഷ്ട്രീയ- സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ അറിയിപ്പെട്ട വടക്കേടത്ത് നിരവധി നിരൂപണഗ്രന്ഥങ്ങളും  രചിച്ചിട്ടുണ്ട്.രാജരാജവർമ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാർഡ്, ഫാ. വടക്കൻ അവാർഡ്, കാവ്യമണ്ഡലം അവാർഡ്, ഗുരുദർശന അവാർഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോൻ അവാർഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ സാഹിത്യ അക്കാദമിയിലെ പൊതു ദർശനത്തിനുശേഷം ഞായറാഴ്ച തൃപ്രയാറിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories