അലക്ഷ്യമായി വാഹനം ഓടിച്ചതിനെതിരെ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി എസ് ഭരത് (29)ആണ് പിടിയിലായത്. സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് കൊടുക്കാതെ അലക്ഷ്യമായാണ് ഇയാള്‍ ലോറി ഓടിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കളമശേരി തോഷിബ ജംക്‌ഷനു സമീപത്തു വച്ചാണു സംഭവം. അന്തരിച്ച നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സുരേഷ് ഗോപി തൃശൂരിലേക്കു പോകുമ്പോഴാണ് വാഹനത്തെ കടത്തിവിടാതെ തടസ്സപ്പെടുത്തിയത്. നിരന്തരം ഹോൺ മുഴക്കിയിട്ടും മാർഗതടസം സൃഷ്ടിച്ചാണ് ഇയാൾ വാഹനം ഓടിച്ചത്. ഇടത്തോട്ടും വലത്തോട്ടും ലോറി ഓടിച്ച് വാഹനത്തെ കടത്തിവിടാൻ ഡ്രൈവർ തയ്യാറായില്ല.