കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സുപ്രീംകോടതി സ്വമേധയ എടുത്ത കേസില്‍ ഇന്ന് വാദം തുടരും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. തുടര്‍ വാദത്തില്‍ സുപ്രീം കോടതി എടുക്കുന്ന നിലപാട് മമത സര്‍ക്കാരിന് നിര്‍ണായകമാണ്.