Share this Article
News Malayalam 24x7
ശബരിമലയിലെ സ്വര്‍ണമോഷണം; എന്‍ വാസുവിനെ ചോദ്യം ചെയ്തേക്കും
Sabarimala Gold Plating Scam

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ വാതിൽ പൂശിയതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. 2019-ലാണ് ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലിൽ ചെമ്പ് പാളികൾ കൊണ്ട് പൊതിഞ്ഞതാണെന്ന് കാണിച്ച് ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസു റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാതിൽ സ്വർണ്ണം പൂശുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയത്.

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ വാതിൽ പൂശിയതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ എൻ. വാസുവിൻ്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം എൻ. വാസുവിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഈ സംഭവത്തിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം നഷ്ടപ്പെട്ടതും, ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ സ്വർണ്ണം പൂശാൻ കൊണ്ടുപോയതും ഉൾപ്പെടെ രണ്ട് കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.


തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ശേഖരിച്ച രേഖകൾ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം ഓരോരുത്തരെയായി വിളിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിലവിൽ, ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തില്ല. ആലപ്പുഴയിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോയതായാണ് വിവരം. ഏത് നിമിഷവും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ മുരാരി ബാബു, അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാർ എന്നിവരെയും ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യും. കേസിലെ എട്ടാം കക്ഷികളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രം തയ്യാറാക്കുന്നതിന് നിയമോപദേശം തേടിയ ശേഷമായിരിക്കും ചോദ്യം ചെയ്യലിലേക്ക് കടക്കുക.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories