Share this Article
News Malayalam 24x7
കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി
 Kafir screenshot


കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. വ്യാജ പരാതിയില്‍ പ്രതിയാക്കിയെന്ന ഹര്‍ജിക്കാരന്റെ അപേക്ഷയില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും മൊഴികളില്‍ പറയുന്ന ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ലെന്നും കോടതി ചോദിച്ചു.

കേസില്‍ വ്യാജരേഖ ചമയ്ക്കല്‍ കുറ്റം ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിക്കാനും കോടതി പൊലീസിന് നിര്‍ദേശം നല്‍കി. അന്വേഷണം പുരോഗമിക്കുകയാണെന്നും പിടിച്ചെടുത്ത ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കയച്ചെന്നും പൊലീസ് അറിയിച്ചു. കേസന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories