Share this Article
News Malayalam 24x7
തീയിൽ പിടഞ്ഞ് തായ് പോ; ഇരട്ടടവറുകൾക്ക് തീപിടിച്ചു, താമസക്കാരുൾപ്പെടെ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം
വെബ് ടീം
posted on 26-11-2025
1 min read
fire

ഹോങ്കോങ്: തായ്പേയിൽ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപ്പിടിത്തം. ഒന്നിലധികം ബഹുനില കെട്ടിടങ്ങൾ കത്തിയമർന്നു. 13 പേരുടെ മൃതദേഹം കണ്ടെടുത്തതായാണ് വിവരം. നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെയായിരുന്നു സംഭവം.

31 നിലകളുള്ള കെട്ടിടത്തിൽനിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

തീ പിടിച്ചു നിൽക്കുന്ന നടുക്കുന്ന ദൃശ്യങ്ങളിവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories