Share this Article
News Malayalam 24x7
മെയ്തെയ് ഗ്രാമങ്ങളില്‍ കുക്കി സംഘത്തിന്റെ ആക്രമണം; ഒരു സ്ത്രീ ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു
Attacks by Kuki Gang on Meithei Villages

സംഘര്‍ഷ ബാധിത പ്രദേശമായ മണിപ്പൂരില്‍ മെയ്‌തെയ് ഗ്രാമങ്ങളില്‍ കുക്കി സംഘത്തിന്റെ ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

വെസ്റ്റ് ഇന്‍ഫാല്‍ ജില്ലയിലെ ഗ്രാമങ്ങളിലാണ് വെടിവെപ്പും ബോംബ് സ്‌ഫോടനവും ഉണ്ടായത്. സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. വെസ്റ്റ് ഇംഫാല്‍-കാംങ്‌പോക്പി ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തി പ്രദേശത്തായിരുന്നു സംഘര്‍ഷമുണ്ടായത്.

കഴിഞ്ഞ ദിവസം മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെതിരെ കുക്കി-സോ വിഭാഗങ്ങള്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories