രാജ്യത്തിൻ്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ ഇന്ന് (സെപ്റ്റംബർ 12, 2025) സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി. രാധാകൃഷ്ണൻ വിജയിച്ചത്.പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകളും രാധാകൃഷ്ണനാണ് ലഭിച്ചത്.പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച ബി. സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. 15 വോട്ടുകൾ അസാധുവായതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്വദേശിയായ സി.പി. രാധാകൃഷ്ണൻ, തമിഴ്‌നാട്ടിൽ നിന്ന് ഉപരാഷ്ട്രപതിയാകുന്ന മൂന്നാമത്തെ വ്യക്തിയാണ്.രാഷ്ട്രീയ സ്വയംസേവക് സംഘം (ആർ.എസ്.എസ്) പ്രവർത്തകനായാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1980-ൽ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) രൂപീകരിച്ചതിന് ശേഷം തമിഴ്‌നാട്ടിൽ പാർട്ടിയുടെ വിവിധ സംഘടനാ ചുമതലകൾ അദ്ദേഹം വഹിച്ചു.] 1998 ലും 1999 ലും കോയമ്പത്തൂരിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
മഹാരാഷ്ട്ര ഗവർണർ പദവി വഹിക്കവെയാണ് സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം മഹാരാഷ്ട്ര ഗവർണർ സ്ഥാനം രാജിവെച്ചു.നിലവിൽ ഗുജറാത്ത് ഗവർണറായ ആചാര്യ ദേവവ്രതിന് മഹാരാഷ്ട്ര ഗവർണറുടെ അധിക ചുമതല നൽകിയതായി രാഷ്ട്രപതി ഭവൻ അറിയിച്ചു. 2023 ഫെബ്രുവരിയിൽ ജാർഖണ്ഡ് ഗവർണറായും, പിന്നീട് തെലങ്കാന, പുതുച്ചേരി