രാജ്യത്ത് പാചക വാതക വില വര്‍ധിച്ചു. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഉജ്വല, നോണ്‍ ഉജ്വല വിഭാഗങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഒരു പോലെ നിരക്ക് വര്‍ധന ബാധകമാകും. നിലിവില്‍ പ്രധാന്‍ മന്ത്രി ഉജ്വല യോജന ഉപയോക്താക്കള്‍ക്ക് 500 രൂപയാണ് വില. എന്നാല്‍ ഇനിമുതല്‍ അത് 550 രൂപയാകും. സാധാരണ ഉപയോക്താക്കള്‍ നല്‍കേണ്ട തുക 803 രൂപയില്‍ നിന്ന് 853 രൂപയായി വര്‍ധിക്കും. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് പ്രഖ്യാപനം നടത്തിയത്. പൊതുവെ 2-3 ആഴ്ച കൂടുമ്പോള്‍ നടക്കുന്ന പീരിയോഡിക് റിവ്യൂ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധനയെന്ന് മന്ത്രി പറഞ്ഞു.