ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി (DPCC) സുപ്രധാന ഉത്തരവുകൾ പുറത്തിറക്കി. നഗരത്തിലെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ ഉത്തരവ്. ഡൽഹിയിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വിറകും കരിയും ഉപയോഗിച്ചുള്ള തന്തൂർ അടുപ്പുകളുടെ ഉപയോഗം നിരോധിച്ചു. ഇതിനുപകരം ഇലക്ട്രിക് അല്ലെങ്കിൽ ഗ്യാസ് സംവിധാനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്ക് 5000 രൂപ പിഴ ചുമത്താനും ഉത്തരവിൽ പറയുന്നു. വായുമലിനീകരണം ഗുരുതരമായ "ഗ്രേഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (GRAP) മൂന്നാം ഘട്ടത്തിലേക്ക്" എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഡിപിസിസിയുടെ ഈ കർശന നടപടി.