നാരായൺപൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ, ബിജാപ്പൂർ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായൺപൂർ- ബിജാപ്പൂർ അതിർത്തിയിൽ മാവോയിസ്റ്റുകളുടെ സാന്നിധ‍്യമുണ്ടെന്ന് രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.ബുധനാഴ്ച രാവിലെയായിരുന്നു ജില്ലാ റിസർവ് ഗാർഡ് പരിശോധന നടത്തിയത്. ഇതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയും ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ള മാവോയിസ്റ്റുകളെയാണ് ഏറ്റുമുട്ടലില്‍ വധിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബാസവരാജ് നിരോധിതസംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) യുടെ ജനറര്‍ സെക്രട്ടറിയായിരുന്നു. 1970 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.