Share this Article
KERALAVISION TELEVISION AWARDS 2025
സ്‌കോര്‍പിയോ നിയന്ത്രണംവിട്ട് ഡിവൈഡർ തകര്‍ത്ത് ട്രക്കിലേക്ക് ഇടിച്ചുകയറി; അഞ്ചു ഡോക്ടര്‍മാർക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 27-11-2024
1 min read
scorpio

കനൗജ്: ഉത്തര്‍പ്രദേശിലെ ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തില്‍ അഞ്ചുഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. ഒരാള്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങിയ ഡോക്ടര്‍മാരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് ഡിവൈഡര്‍ തകര്‍ത്ത് എതിര്‍വശത്ത് നിന്ന് വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. എസ്യുവിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സൈഫായി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories