സെക്രട്ടറിയേറ്റ് പടിക്കലിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ സംഘടിപ്പിക്കുന്ന സമരയാത്ര ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. തലസ്ഥാനത്തെ സമരവേദിയിൽ നിന്ന് ആകും സമരയാത്ര ആരംഭിക്കുക. മെയ് 5 മുതൽ ആരംഭിക്കുന്ന സമരയാത്ര ജൂൺ 17ന് സമരപന്തലിൽ മടങ്ങിയെത്തി അവസാനിപ്പിക്കും. സെക്രട്ടറിയേറ്റ് നടയിൽ ആശ വർക്കർമാർ നടത്തുന്ന രാപ്പകൽ സമരം 79ആം ദിവസം എത്തിയിരിക്കുകയാണ്. ഓണറേറിയം വർദ്ധിപ്പിക്കൽ, വിരമിക്കൽ ആനുകൂല്യം അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കും വരെ സമരം തുടരുമെന്നാണ് ആശമരുടെ നിലപാട്. തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മെയ്ദിന റാലി നടത്തും.