ന്യൂഡൽഹി: കേരളത്തിലെ SIR നീട്ടുന്നതിൽ തീരുമാനം മറ്റന്നാൾ അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദേശം. SIR സമയപരിധി നീട്ടാൻ കേരളത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം.തദ്ദേശ തെരഞ്ഞെടുപ്പ് ജോലികൾ ഉള്ളവരെ SIRൽ നിന്ന് ഒഴിവാക്കി കൂടെയെന്നും സുപ്രീം കോടതി.
SIRന്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനു കൂടുതൽകരിച്ചില്ല. ഫലത്തിൽ, കേരളത്തിൽ എസ്ഐആർ തുടരാം. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സാവകാശത്തിനായി കമ്മിഷനു ഔദ്യോഗികമായി കത്തു നൽകാനാണ് സർക്കാരിനോട് നിർദേശിച്ചത്. സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ ഉന്നയിക്കാൻ സുപ്രീം കോടതി കേരള സർക്കാരിനോടു നിർദേശിച്ചു. നാളെ വൈകിട്ട് 5നകം ഇക്കാര്യം വ്യക്തമാക്കി കത്തു നൽകണം. രണ്ടുദിവസത്തിനുള്ളിൽ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ തീരുമാനം കൈക്കൊള്ളാൻ തെരഞ്ഞെടുപ്പു കമ്മിഷനോടു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ചു നടക്കുന്നതുകൊണ്ട് പ്രശ്നങ്ങളില്ലെന്ന ശക്തമായ നിലപാട് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷൻ കോടതിയിൽ സ്വീകരിച്ചെങ്കിലും അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നിർദേശം.നേരത്തേ സമയം നീട്ടി നൽകിയതാണെന്നും ഫോം വിതരണത്തിന്‍റെയും ഡിജിറ്റലൈസേഷന്റെയും സിംഹഭാഗവും പൂർത്തിയായെന്നും കമ്മിഷൻ വാദിച്ചു. ഉദ്യോഗസ്ഥരെ പ്രത്യേകമാണ് നിയോഗിച്ചിരിക്കുന്നതെന്നും പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. എസ്ഐആർ മാറ്റിവയ്ക്കാൻ ഉത്തരവിടണമെന്ന കേരളത്തിന്‍റെയും രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യത്തോടു കോടതി നേരിട്ടു പ്രതികരിച്ചില്ല. ഫലത്തിൽ, കേരളത്തിൽ എസ്ഐആർ തുടരാം. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സാവകാശത്തിനായി കമ്മിഷനു ഔദ്യോഗികമായി കത്തു നൽകാനാണ് സർക്കാരിനോട് നിർദേശിച്ചത്.