റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അമ്പാനി ഗ്രൂപ്പിനെതിരെ ഇഡിയുടെ നടപടി. 3000 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. മുംബൈ പാലി ഹില്ലിലുള്ള വീട്. അദ്ദേഹത്തിന്റെ കമ്പിനിയുടെ മറ്റ് വസ്തുവകകള്‍, മുംബൈ, ചെന്നൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.