Share this Article
Union Budget
കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് ഇത്തവണയും പാളി
KSEB Dam Management Fails Again

കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് ഇത്തവണയും പാളി. ‌നിലവിലെ ജലവർഷം നാളെ അവസാനിക്കാനിരിക്കെ ആവശ്യമായ കരുതൽ ശേഖരത്തിന്റെ  മൂന്നിരട്ടിയിലധികം വെള്ളമാണു റിസർവോയറുകളിൽ ഇപ്പോഴുള്ളത്. ഏകദേശം 1542.465 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് റിസർവോയറുകള്ളിലുള്ളത്. മഴ  തുടരുകയാണെങ്കിൽ 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപാനത്തിനുള്ള കരുതൽ വെള്ളം ഉണ്ടാകേണ്ടിടത്ത് ഏകദേശം 2000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ജൂൺ ഒന്നിനു ഡാമുകളിലുണ്ടാവും.   സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാകും ഒരു ജലവർഷത്തിന്റെ ആദ്യമേതന്നെ ഡാമുകൾ ഇത്ര നിറയുന്നത്.  ജൂണിൽ മഴ തുടർച്ചയായി പെയ്താൽ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യത്തിലെത്തുമെന്ന് ആശങ്ക ഉയരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories