Share this Article
News Malayalam 24x7
രഞ്ജിത്തിന് സഹായം നൽകിയെന്ന് സംശയം; ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടറെയും ചോദ്യം ചെയ്യും
Ranjith

ബംഗാളി നടി നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). കുറ്റകൃത്യം നടന്നതെന്ന് പറയപ്പെടുന്ന കാരവാൻ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പാലാരിവട്ടത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് കാരവാനിൽ വെച്ച് രഞ്ജിത്ത് തന്നെ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ മൊഴി. ഈ കാരവാനിനുള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ, ഷൂട്ടിംഗ് നടന്ന സ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. പ്രൊഡക്ഷൻ ടീം വാടകയ്‌ക്കെടുത്തതായിരുന്നു ഈ കാരവാൻ.


കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. രഞ്ജിത്ത് സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഉടമയും നടനുമായ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി, രഞ്ജിത്തിന്റെ മറ്റൊരു സഹായി എന്നിവരെ ഉടൻ ചോദ്യം ചെയ്യും.


അതേസമയം, രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും മുൻകൂർ ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും. കേസിൽ രഞ്ജിത്തിന്റെ വക്കാലത്ത് അഭിഭാഷകനായ മുഹമ്മദ് സിയാദ് കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. സിനിമയുടെ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി (ICC) അംഗമായതിനാലാണ് അദ്ദേഹം വക്കാലത്ത് ഒഴിഞ്ഞതെന്നാണ് വിവരം. 2009-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് നടി പരാതി നൽകിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories