പുരി: ഒഡീഷയിലെ പുരിയിൽ റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. ചൊവ്വാഴ്ച ജനക്ദേവ്പുർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. മംഗലഘട്ട് സ്വദേശിയായ വിശ്വജീത് സാഹു (15) ആണ് മരിച്ചത്.
അമ്മയോടൊപ്പം ക്ഷേത്ര ദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിഡിയോ ചിത്രീകരിക്കുന്നതിനായാണ് വിശ്വജീത് ട്രാക്കിന് സമീപത്ത് എത്തിയത്. ട്രെയിൻ വരുന്നത് കണ്ടെങ്കിലും വിശ്വജീത് റീൽസ് എടുക്കുന്നത് തുടരുകയായിരുന്നു. അതിവേഗത്തിൽ വന്ന ട്രെയിൻ കുട്ടിയെ ഇടിച്ചിട്ടു. സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.