പിഎം ശ്രീ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത നിലവാര തകര്‍ച്ചയും ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവല്‍ക്കരണവുമാണ് എന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. AIYF സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോനാണ് ലേഖനം എഴുതിയിരിക്കുന്നത്. കേന്ദ്രത്തിന്റെ സര്‍വാധിപത്യം ലക്ഷ്യം വയ്ക്കുന്ന നയം പിഎം ശ്രീയില്‍ ഒളിച്ചുകടത്തുന്നു. അതുകൊണ്ട് പദ്ധതിക്കെതിരായ നിലപാട് മയപ്പെടുത്താന്‍ AIYF ന് കഴിയില്ല. ഫണ്ട് നല്‍കില്ലെന്ന കേന്ദ്ര നിലപാടിനോട് പോരടിക്കുകയാണ് വേണ്ടത്. ഫണ്ട് ലഭിക്കാന്‍ പദ്ധതി അനിവാര്യമെന്ന ചിന്താഗതി ഇടതുപക്ഷ നയങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണെന്നും ലേഖനത്തില്‍ പറയുന്നു.