തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റത്തിനിടെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും എന്നാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
വോട്ട് ചെയ്യാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിങ് ബൂത്തിലെത്തിയിരുന്നു.ഒളിവില്‍ പോയതിന് ശേഷം വരുന്ന രാഹുലിന്‍റെ ആദ്യ പോസ്റ്റ് കൂടിയാണിത്. നവംബര്‍ 27 നായിരുന്നു രാഹുല്‍ അവസാനമായി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കിടുന്നത്.