Share this Article
News Malayalam 24x7
വിനോദയാത്രക്കിടെ ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
വെബ് ടീം
posted on 27-01-2026
1 min read
kalyani

കൊല്ലം: വിനോദയാത്രക്കിടെ ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു.കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിയാണ് കർണാടകയിൽ കടലിൽ മുങ്ങി മരിച്ചത്.

കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കല്യാണി (20) ആണ് മരിച്ചത്. വിനോദയാത്രക്കിടെ ഞായറാഴ്ച കർണാടകയിലെ ഗോകർണ ബീച്ചിലെത്തിയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടെ ഗോകര്‍ണ ബീച്ചിൽ വെച്ച് കല്യാണി കടലിൽ തിരയിലകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ച് സംസ്കരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories