 
                                 
                        വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസാരവത്കരിച്ചുള്ള ബിജെപി നേതാവ് വി മുരളീധരന്റെ പ്രസ്താവന  മനസാക്ഷിയുള്ളവര്‍ക്ക് പറയാന്‍ പറ്റാത്ത കാര്യമാണെന്ന്  കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. രണ്ടു വാർഡുകളിൽ ഉണ്ടായ നഷ്ടത്തിന് ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്ന പ്രസ്താവനയില്‍ വി മുരളീധരനും പാര്‍ട്ടിയും മാപ്പ് പറയണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    