Share this Article
News Malayalam 24x7
കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു
Prince Lucas

കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ നിന്ന് കോട്ടയത്തേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗം ആണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപകനേതാക്കളില്‍ ഒരാളായ ഒവി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories