തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നു വയസുകാരി അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. അസ്സല, കൊച്ചുമകള്‍ ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ആന വീടിന്റെ ജനല്‍ തകര്‍ത്തതിനെ തുടര്‍ന്ന്, ഹേമശ്രീയെ കൈയിലെടുത്തു ഓടി രക്ഷപ്പെടാന്‍ അസ്സ്‌ല ശ്രമിച്ചെങ്കിലും കാട്ടാന ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ ഹേമശ്രീ ഉടന്‍ മരണപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ അസ്ലയെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.