Share this Article
News Malayalam 24x7
മഹാസഖ്യം ഉപേക്ഷിച്ച് ജെഎംഎം; കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ മത്സരിക്കാൻ ആർജെഡി
വെബ് ടീം
4 hours 45 Minutes Ago
1 min read
JMM

പട്‌ന: ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആറ് നിയമസഭാ സീറ്റുകളിലേക്ക് സ്ഥാനാർഥികളെ നിർത്തുമെന്ന് ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം ശനിയാഴ്ച അറിയിച്ചു.മഹാസഖ്യത്തിൽ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ജെഎംഎം സ്വതന്ത്രമായി മത്സരിക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ചത്. ഇത് ബീഹാറിലെ പ്രതിപക്ഷ സഖ്യത്തിന് വലിയ വെല്ലുവിളിയായേക്കാം.

അതേ സമയം കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ മത്സരിക്കാൻ ആർജെഡിയും തീരുമാനമായിട്ടുണ്ട്.

243 അംഗ ബിഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 6, നവംബർ 11 തീയതികളിലായി നടക്കും. വോട്ടെണ്ണൽ നവംബർ 14-നാണ്. ചക്കായ്, ധംധ, കട്ടോറിയ (പട്ടികവർഗ്ഗം), മണിഹാരി (പട്ടികവർഗ്ഗം), ജാമുയി, പിർപൈന്തി എന്നീ ആറ് നിയമസഭാ സീറ്റുകളിലാണ് പാർട്ടി സ്ഥാനാർഥികളെ നിർത്തുകയെന്ന് ജെഎംഎം ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories