Share this Article
News Malayalam 24x7
സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു
Director KG George passed away

സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു. എറണാകുളം കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. സ്വപ്‌നാടനം, യവനിക ഉള്‍പ്പെടെ മികച്ച നിരവധി സിനിമകളുടെ സംവിധായകനായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തിൽ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച, കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോർജ്ജ്.

1946 മെയ് 24 ന് തിരുവല്ലയില്‍ ജനിച്ച ജോർജ് രാമുകാര്യാട്ടിൻ്റെ  മായ എന്ന സിനിമയുടെ  അസോസിയേറ്റ് ഡയറക്ടറായാണ്  സിനിമയില്‍  രംഗപ്രവേശനം ചെയ്തത്. സ്വപ്‌നാടനം ആണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി നായകനാക്കി സംവിധാനം ചെയ്ത ഇലവങ്കോട് ദേശം ആണ് അവസാനം സംവിധാനം ചെയ്ത സിനിമ. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories