Share this Article
News Malayalam 24x7
ഹിറ്റാച്ചി കുളത്തിൽ വീണ് ഡ്രൈവർ മരിച്ചു
hitachi accidentally fell down to pond

പെരുമ്പാവൂർ രായമംഗലത്ത് ഹിറ്റാച്ചി കുളത്തിൽ വീണ് ഡ്രൈവർ  മരിച്ചു. ആന്ധ്ര സ്വദേശി ദിവാങ്കർ ശിവാങ്കി  ആണ് മരണമടഞ്ഞത്.  തൈക്കാട്ട് ഇല്ലത്ത് നാരായണൻ ഇളയതിന്റെ വീട്ടിലെ കുളം ശുചീകരിക്കുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്. ഹിറ്റാച്ചി  ഉയർന്ന ഭാഗത്തുനിന്ന് കുളത്തിലേക്ക് വീഴുകയായിരുന്നു. വാഹനത്തിന്റെ  അടിയിൽപ്പെട്ടാണ് ഡ്രൈവർ മരണമടഞ്ഞത്. പിന്നീട് പെരുമ്പാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെയും മറ്റൊരു ജെസിബിയുടെയും  സഹായത്തോടെ ചിറ്റാച്ചി ഉയർത്തി ഡ്രൈവറെ  പുറത്തെടുത്തു. വൈകിട്ട് 3.30ന് ആയിരുന്നു സംഭവം.

മൃതദേഹം  പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുറുപ്പുംപടി പോലീസും സ്ഥലത്തെത്തി

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories