Share this Article
News Malayalam 24x7
'എന്റെ മാതാപിതാക്കളില്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍.. ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു;; ഗുരുതര ആരോപണവുമായി ഷെഫ് നൗഷാദിന്റെ മകള്‍
വെബ് ടീം
posted on 17-08-2023
1 min read
daughter of chef noushad  against relatives

മാതാപിതാക്കൾ മരിച്ചു രണ്ട് വർഷങ്ങൾക്ക് ശേഷം ബന്ധുക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി ഷെഫ് നൗഷാദിന്റെ മകള്‍.മാതാപിതാക്കളുടെ സ്വത്ത് ബന്ധുക്കള്‍ കയ്യടക്കി വച്ചിരിക്കുകയാണെന്നും തനിക്ക് പഠനാവശ്യത്തിനുള്ള പണം പോലും നല്‍കുന്നില്ലെന്നുമാണ് അന്തരിച്ച പാചക വിദഗ്ധനും സിനിമാ നിര്‍മ്മാതാവുമായ നൗഷാദിന്റെ മകള്‍ നശ്വ നൗഷാദ് ആരോപിക്കുന്നത്. 2021 ഓഗസ്റ്റ് 17നാണ് ഷെഫ് നൗഷാദ് മരിച്ചത്. ഇതിന് രണ്ടാഴ്ച മുന്‍പ് ഭാര്യ ഷിബിത മരിച്ചു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട നശ്വ, ബന്ധുക്കളുടെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്. എന്നാല്‍, ബന്ധുക്കള്‍ക്ക് എതിരെ ഗുരുതര ആരോപണമാണ് നശ്വ ഉയര്‍ത്തിയിരിക്കുന്നത്. ബന്ധുക്കള്‍ക്ക് എതിരെ തിരുവല്ല പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

നശ്വയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം: 

അതെ ഞാന്‍ അമ്പരന്ന് ഇരിക്കുകയാണ്!! 

ഞാന്‍ നശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകള്‍..എന്റെ മാതാപിതാക്കളില്‍ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു.... 

എന്റെ ഉമ്മയുടെയും, വാപ്പയുടെയും  മരണ ശേഷം എന്റെ  അറിവോ, എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈന്‍, നാസിം, പൊടിമോള്‍ എന്നിവര്‍ ചേര്‍ന്ന് ഹുസൈന്‍ മാമയുടെ പേരില്‍ കോടതിയില്‍ നിന്നും ഗാര്‍ഡിയന്‍ഷിപ്പെടുത് എന്റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബിസിനെസ്സും കയ്യടക്കി വെച്ച് കൊണ്ടിരിക്കുകയാണ്. ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു. ബിസിനസ് നടത്തി അവര്‍ അവരുടെ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോള്‍ ഞാന്‍ ന്റെ ചെറിയ ആവിശ്യങ്ങള്‍ക്ക് പോലും എന്താണ് ചെയ്യേണ്ടത്? 

ഹുസൈന്‍ മാമ ഗാര്‍ഡിയന്‍ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താല്‍ എനിക്ക്  ലഭിക്കേണ്ട വിദ്യാഭ്യസച്ചിലവ് പോലും തടഞ് വെച്ചിരിക്കുകയാണ്... കാറ്ററിങ്ങില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിച്ച ഇവരുടെ സ്വന്തം പിള്ളേരുടെ സ്‌കൂള്‍ ചിലവുകള്‍ നോക്കുമ്പോള്‍..എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ് സ്‌കൂളില്‍ കേറി ഇറങ്ങുന്നു. ഇങ്ങനെ വളര്‍ത്താന്‍ അല്ല എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്...

ഇവര്‍ ഇത് കൈകാര്യം ചെയ്യുന്നത് ഭാവിയില്‍ എന്റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും..

എന്റെ ഒരു അനുവാദവും ഇല്ലാതെ, എന്നെ നോക്കാതെ.. എന്നെ പരസ്യം ചെയ്തുപോലും ഇവര്‍ കച്ചവടം നടത്തുന്നു..

എനിക്ക് എന്റെ വാപ്പയുടെ എല്ലാം ആയ കാറ്ററിംഗ് സംരക്ഷിക്കണം.. എനിക്കും ആ  വഴി മുന്നോട്ട് പോണം... അതുകൊണ്ട് ഇവര്‍ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാന്‍ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്... ഇന്‍ശാ അള്ളാ..എനിക്ക് നീതികിട്ടും..

എനിക്ക് ആഹാരം വാങ്ങി തന്നിട്ട്  എന്റെ കുഞ്ഞുമ്മ ആയ പൊടിമോള്‍(ജൂബിന നസ്സിം) അതൊക്ക എന്റെയും, വാപ്പയുടെയും ചിലവില്‍ കണക്ക് എഴുതിവെച്ചിട്ട് എന്റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷന്‍ ചെയ്യുന്ന പരിപാടിയില്‍ ആണിപ്പോള്‍, ഇപ്പോള്‍ എല്ലാം കയ്യടക്കാന്‍ ആളുകളെ വിളിച്ച് ഫുഡ് കൊടുത്ത് എന്റെ വാപ്പായിക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താല്‍  നടക്കും എന്ന മോഹം വേണ്ട! എന്റടുത്തോ, എന്റെ ഉമ്മയുടെയും,  വാപ്പാടെയും അടുത്തോ നിങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഇല്ല...


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories