Share this Article
News Malayalam 24x7
കലാകാരന്മാരെ ആദരിച്ച് മുത്തൂറ്റ് ഫിനാന്‍സ്; 2024-ലെ മുത്തൂറ്റ് സ്നേഹസമ്മാന ഗ്രാന്‍റ് വിതരണം ചെയ്തു
വെബ് ടീം
posted on 19-03-2024
1 min read
muthoot finance shehasammana grand 2024

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് മുത്തൂറ്റ് സ്നേഹസമ്മാനത്തിന് 2024-ല്‍  തെരഞ്ഞെടുക്കപ്പെട്ട 20 മികച്ച കലാകാരന്മാര്‍ക്കായുള്ള ആദ്യ തുകയുടെ വിതരണം എറണാകുളത്ത് മാര്‍ച്ച് 19-ന് നടത്തി.  

കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ മുന്‍ വൈസ് ചാന്‍സലര്‍ പി. എന്‍. സുരേഷ് മുഖ്യാതിഥിയായി. സിനിമാ സംവിധായകന്‍ സിബി മലയില്‍ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ്, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ചിക്കു എബ്രഹാം, മുത്തൂറ്റ് ഫിനാന്‍സ് ഡിജിഎം- കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ബാബു ജോണ്‍ മലയില്‍ തുടങ്ങിയ വിശിഷ്ടാതിഥികളും പങ്കെടുത്തു. 

വൈവിധ്യമാര്‍ന്ന ക്ഷേത്ര പാരമ്പര്യങ്ങളുള്ളതും സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യമുള്ളതുമായ ഇന്ത്യയില്‍ വിവിധ മേഖലകള്‍ക്ക് സവിശേഷമായ രീതികളുമുണ്ട്. ഇവയുടെ ചരിത്രപരമായ വേരുകള്‍ സംരക്ഷിക്കേണ്ടതുമുണ്ട്. മുത്തൂറ്റ് ഫിനാന്‍സ് 2015-ല്‍ ആരംഭിച്ച മുത്തൂറ്റ് സ്നേഹസമ്മാനം പദ്ധതിയുടെ ഭാഗമായി തങ്ങളുടെ തൊഴില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിര്‍ന്ന കലാകാരന്മാ ര്‍ക്കും പെര്‍ഫോര്‍മര്‍മാര്‍ക്കും പിന്തുണയും സഹായവും നല്‍കുന്നുണ്ട്.  ഇതുവരെ മുത്തൂറ്റ് ഫിനാന്‍സ് 70 ലക്ഷം രൂപയാണ് ഈ പദ്ധതിയില്‍ ചെലവഴിച്ചിട്ടുള്ളത്. 2024 സാമ്പത്തിക വര്‍ഷം 27 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 45 മുതിര്‍ന്ന കലാകാരന്മാര്‍ക്കാണ് പദ്ധതിക്കു കീഴില്‍ ഇതുവരെ ഗ്രാന്‍റ് അനുവദിച്ചിട്ടുളളത്. പ്രതിമാസം 3000 രൂപ മുതല്‍ 5000 രൂപ വരെയാവും ഇവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് ഗ്രാന്‍റ് നല്‍കുക. 

കഥകളി. ചെണ്ട, മൃദംഗം, സരസ്വതി വീണ, തമ്പുരു, നാഗസ്വരം, ഇടക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചേങ്ങല, ഇലത്താളം, കൊമ്പ്, ഓടക്കുഴല്‍ തുടങ്ങിയ വിവിധ വിഭാഗം ക്ഷേത്രകലകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സാമ്പത്തിക സഹായം ലഭ്യമായവരില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക പിന്തുണയ്ക്ക് ഒപ്പം പത്തനംതിട്ടയിലും കോഴഞ്ചേരിയിലും ഉള്ള ആശുപത്രികളില്‍ ഇവര്‍ക്ക് സൗജന്യമായതോ കുറഞ്ഞ ചെലവിലുള്ളതോ ആയ ചികില്‍സയും ലഭ്യമാക്കും.

നമ്മുടെ ക്രിയാത്മക സമൂഹത്തിലെ ഈ ശക്തമായ വിഭാഗത്തെയാണ് മുത്തൂറ്റ് ഫിനാന്‍സ് പിന്തുണക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് പറഞ്ഞു. നമ്മുടെ സാംസ്ക്കാരിക വ്യക്തിത്വത്തിനു രൂപം നല്‍കാന്‍ അവരുടെ ത്യാഗങ്ങള്‍ സഹായിച്ചു. പല മുതിര്‍ന്ന കലാകാരന്മാരും നേരിടുന്ന വെല്ലുവിളികള്‍ തങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. മുത്തൂറ്റ് സ്നേഹസമ്മാനം വഴി ചെറിയ തോതിലെങ്കിലും അവരെ സഹായിക്കാനാണു ശ്രമിക്കുന്നത്. നമ്മുടെ സാംസ്ക്കാരിക പഴമയെ ഭാവിയിലേക്കായി മുന്നോട്ടു കൊണ്ടു പോകാനുള്ള പ്രതിബദ്ധതയാണ് ഇവിടെ ദൃശ്യമാകുന്നത്. കലയ്ക്കു വേണ്ടി ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞു വെച്ചവര്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കാനായുള്ള തങ്ങളുടെ പിന്തുണയാണ് ഈ ഗ്രാന്‍റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ കലാ പാരമ്പര്യത്തെ സംരക്ഷിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സിനുള്ള പ്രതിബദ്ധതയുടെ യഥാര്‍ത്ഥ്യ സാക്ഷ്യപത്രമാണിതെന്ന് കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ മുന്‍ വൈസ് ചാന്‍സലര്‍ പി. എന്‍. സുരേഷ് പറഞ്ഞു.  കല എന്നത് സമൂഹത്തിന്‍റെ ആത്മാവും കലാകാരന്മാര്‍ സംസ്ക്കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നവരുമാണ്. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പല മുതിര്‍ന്ന കലാകാരന്മാരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. മുത്തൂറ്റ് സ്നേഹസമ്മാനത്തില്‍ നിന്നുള്ള ഈ പിന്തുണ മികച്ച കലാകാരന്മാ ര്‍ക്ക് മികച്ച സാഹചര്യങ്ങള്‍ ഉറപ്പാക്കുകയും വരുന്ന തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യും. സാംസ്ക്കാരിക രംഗത്തുള്ളവരെ അംഗീകരിക്കുകയും തങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നു. മുത്തൂറ്റ് ഫിനാന്‍സ് തുടരുന്ന പ്രതിബദ്ധതയാണ് ഇതിലൂടെ തെളിഞ്ഞു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories