Share this Article
News Malayalam 24x7
പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനത്ത് പന്ത്രണ്ട് ഇടങ്ങളില്‍ ഇ.ഡി പരിശോധന
ED Raids 12 Locations in Kerala Over Half-Price Fraud

പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനത്ത് പന്ത്രണ്ട് ഇടങ്ങളില്‍ ഇ.ഡി പരിശോധന. കേസിലെ ഒന്നാംപ്രതി അനന്തുക‍ൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ സ്ഥാപനങ്ങളിലും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വീട്ടിലുമാണ് പരിശോധന പുരോ​ഗമിക്കുന്നത്.


പ്ലൂട്ടോയെ കണ്ടെത്തിയിട്ട് ഇന്ന് 95 വര്‍ഷം

സൗരയൂഥത്തിന്റെ അതിരിലുള്ള ഒരു കുഞ്ഞന്‍ ഗ്രഹം കണ്ടുപിടിക്കെപ്പെട്ടിട്ട് ഇന്ന് 95 വര്‍ഷം തികയുകയാണ്. ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം രണ്ടു തവണ ഗ്രഹപദവിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്ലൂട്ടോ 1930 ഫെബ്രുവരി 18 നാണ് കണ്ടുപിടിക്കപ്പെടുന്നത്.


ബഹിരാകാശ ശാസ്ത്രഞ്ജര്‍ക്കിടയില്‍ ഏറ്റവുമധികം തര്‍ക്കത്തിനിടയാക്കിയിട്ടുള്ള വിഷയമാണ് പ്ലാനറ്റ് 9. പ്ലൂട്ടോ എന്ന കുഞ്ഞന്‍ ഗ്രഹത്തെയാണ് ആദ്യം ഒന്‍പതാമത്തെ ഗ്രഹമായി കണക്കാക്കിയിരുന്നത്.1900 ത്തിന്‌റെ തുടക്കത്തില്‍ തന്നെ നെപ്റ്റിയൂണിനുമപ്പുറത്ത് മറ്റൊരു ഗ്രഹം ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ച് പഠനങ്ങള്‍ നടന്നിരുന്നു. 


1930 ല്‍ അമേരിക്കക്കാരനായ ക്ലൈഡ് ടോംബോഗ് എന്ന യുവശാസ്ത്രഞ്ജനാണ് ഈ ഒന്‍പതാമത്തെ കുള്ളന്‍ ഗ്രഹത്തെ കണ്ടെത്തുന്നത്. അരിസോണയിലെ ലോവല്‍ ഒബ്‌സര്‍വേറ്ററിയില്‍ നിന്ന് രാത്രികാല ആകാശത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടായിരുന്നു അദ്ദേഹം സൗരയൂഥാര്‍തിത്തിയില്‍ ഒന്‍പതാം ഗ്രഹത്തെ തിരഞ്ഞത്. ഈ ഫോട്ടോഗ്രാഫുകളിലെ തിളക്ക വ്യത്യാസങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ഫെബ്രുവരി 18 ന് ഒരു ഗോളവസ്തുവിന്റെ സ്ഥാനഭ്രംശം െൈക്ലഡിന്റെ ശ്രദ്ധയില്‍ പെടുന്നത്.


 വിദൂരതയില്‍ മറഞ്ഞിരുന്ന പ്ലൂട്ടോയുടെ ആദ്യത്തെ വെളിപ്പെടലായിരുന്നു അത്. ഗ്രീക്ക് പുരാണങ്ങളിലെ പാതാളലോകത്തിന്റെ അധിപന്റെ പേരാണ് പ്ലൂട്ടോയ്ക്ക് നല്‍കിയത്. എന്നാല്‍ ഗ്രഹചലന നിയമങ്ങള്‍ പാലിക്കുന്നില്ല എന്നതിനാല്‍ പ്ലൂട്ടോയുടെ ഗ്രഹപദവി തുലാസിലായി. സൗരയൂഥത്തിന് പുറത്ത് പ്ലൂട്ടോയെക്കാള്‍ വലിപ്പമുള്ള വസ്തുക്കള്‍ കണ്ടെത്തുകയും കൂടി ചെയ്തതോടെ പ്ലൂട്ടോയെ ഗ്രഹമായി കണക്കാക്കാന്‍ പാടില്ലെന്നുള്ള വാദങ്ങള്‍ ശക്തമായി. ഒടുവില്‍ 2006 ല്‍ പ്ലൂട്ടോയെ ഗ്രഹപദവിയില്‍ നിന്ന് കുള്ളന്‍ ഗ്രഹങ്ങളിലേക്ക് തരം താഴ്ത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories