Share this Article
News Malayalam 24x7
വ്‌ളാഡിമിര്‍ പുടിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്
Donald Trump,Vladimir Putin

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈനുമായുള്ള വെടിനിര്‍ത്തലില്‍ ആഴ്ചകളായിട്ടും പുരോഗതിയില്ലാത്തതില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ആഴ്ചകളായി തുടരുന്ന ശ്രമങ്ങള്‍ എങ്ങുമെത്താത്തതില്‍ ട്രംപ് റഷ്യയെ കുറ്റപ്പെടുത്തി.താന്‍ നിരാശനാണെന്ന് ട്രംപ് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


റഷ്യ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 50% തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ചില മേഖലകളില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെങ്കിലും സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നിലവില്‍ വരാത്തതിലാണ് ട്രംപ് അതൃപ്തി.

ട്രംപിന്റെ പരാമര്‍ശം റഷ്യയോടുള്ള നിലപാട് മാറ്റമാണെന്ന് സൂചനയുണ്ട്. റഷ്യയോടുള്ള അമേരിക്കന്‍ നിലപാടില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രൈനുള്ള സൈനികസഹായം അമേരിക്ക നിര്‍ത്തിവച്ചിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories