Share this Article
KERALAVISION TELEVISION AWARDS 2025
മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം;37കാരിയുടെ പരാതി; കേസ്
വെബ് ടീം
posted on 10-08-2023
1 min read
GANG RAPE REPORT FROM MANIPUR

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മെയ് മൂന്നിന് നടന്ന സംഭവത്തില്‍ ബിഷ്ണൂപൂര്‍ പൊലീസ് കേസ് എടുത്തു. ചുരാചന്ദ് പൂരിലാണ് 37കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇന്നലെയാണ് മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട യുവതി പൊലീസില്‍ മൊഴി നല്‍കിയത്.

മണിപ്പൂര്‍ കലാപത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതിനാല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞിരുന്നില്ല. 

മെയ് മൂന്നിന് താനും മറ്റുള്ളവരും  ചുരാചന്ദ്പൂരിലെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കുക്കിവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories